തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയം പുനപരിശോധിക്കുമെന്ന് ഇടത് സര്‍ക്കാരിന്റെ നയപ്രഖ്യാപനം.
ബാറുകള്‍ പൂട്ടിയത് വേണ്ടത്ര ഗുണം ചെയ്തില്ലെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. ജനാഭിപ്രായം വിലയിരുത്തി നയം പുനപരിശോധിക്കുമെന്നാണ് നിയമസഭയില്‍ ഗവര്‍ണര്‍ പി.സദാശിവം അവതരിപ്പിച്ച നയപ്രഖ്യാപനത്തില്‍ പറയുന്നത്.