liquor – bihar

പട്ന: ബിഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് പൂര്‍ണമായി മദ്യം നിരോധിക്കുന്ന നാലാമത്തെ സംസ്ഥാനമായി ബിഹാര്‍. ഇനിമുതല്‍ ഹോട്ടലുകളിലും ബാറുകളിലും വിദേശമദ്യം വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ ആര്‍മി കാന്റീനുകളില്‍ മദ്യം ലഭിക്കും.

നേരത്തേ നാടന്‍ മദ്യവും, കള്ളും സംസ്ഥാനത്ത് നിരോധിച്ചിരുന്നു. 2015-16 -ല്‍ മദ്യവില്പനയിലൂടെ 4000 കോടി രൂപയുടെ വരുമാനമാണ് ബിഹാര്‍ സര്‍ക്കാരിന് ലഭിച്ചത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ മാത്രം വില്പനയിലൂടെ 2,000 കോടി രൂപക്ക് അടുത്ത് സര്‍ക്കാരിന് വരുമാനമുണ്ടായിരുന്നു.

സംസ്ഥാനത്ത് ഘട്ടം ഘട്ടമായി സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്ന് നിതീഷ് കുമാര്‍ സര്‍ക്കാര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. രാജ്യത്തെ മദ്യ ഉപഭോഗം നിമിത്തം ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് സ്ത്രീകളാണെന്ന് നിതീഷ് കുമാര്‍ പറയുന്നു.

പാവപ്പെട്ടവരാണ് മദ്യത്തിന് അടിമയാവുകുന്നുവരില്‍ ഏറെയും. ഇത് കുടുംബബന്ധങ്ങളേയും കുട്ടികളുടെ വിദ്യാഭാസത്തേയും മോശമായ രീതിയിലാണ് ബാധിക്കുന്നതെന്ന് നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ വികസനത്തിനും സമാധാനത്തിനും വിലങ്ങുതടിയാകുന്ന ഈ അവസ്ഥയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പുതിയ നിയമം നിലവില്‍ വന്നതോടെ മദ്യത്തില്‍ നിന്നും അകലം പാലിക്കുമെന്ന് ബിഹാറിലെ സംസ്ഥാന എം.എല്‍.എമാര്‍ പ്രതിജ്ഞയെടുത്തു.
എം.എല്‍.എമാര്‍ക്കൊപ്പം പോലീസുകാരും മദ്യം വര്‍ജിക്കുമെന്നും മദ്യനിരോധനം നടപ്പാക്കാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്തിട്ടുണ്ട്

Top