തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ മദ്യവില്‍പനശാലകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ ഒഴിഞ്ഞു കിടക്കുന്ന മുറികള്‍ വാടകയ്ക്ക് നല്‍കും. ഇക്കാര്യം എല്ലാ വകുപ്പുകളേയും അറിയിച്ചിരുന്നു. ബെവ്‌കോയ്ക്കും ഇത്തരത്തില്‍ അറിയിപ്പ് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയുടെ വാടകകെട്ടിടങ്ങളില്‍ മദ്യവില്‍പനശാല ആരംഭിക്കാനുള്ള സന്നദ്ധത ബെവ്‌കോ അറിയിച്ചിട്ടുണ്ട്. മദ്യവില്‍പന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കമെന്നും മന്ത്രി പറഞ്ഞു.