തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ മറുപടി.
എന്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് മന്ത്രി യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തെറ്റാണ് എന്ന് പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് വി എം സുധീരന്‍ .
ഇത് തെളിയിക്കാന്‍ സര്‍ക്കാരിന് സാധിക്കുമോ എന്നും വി എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്തതാണെന്ന മന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ മദ്യനയം അട്ടിമറിക്കാനുള്ള ശ്രമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുകയാണെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.
മയക്കുമരുന്ന് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ മദ്യനയം പരാജയമാണെന്നും മദ്യനയം നടപ്പാക്കിയശേഷം മയക്കുമരുന്നുകേസുകള്‍ വന്‍തോതില്‍ വര്‍ധിച്ചതായും മന്ത്രി ടി പി രാമക്യഷ്ണന്‍ നിയസഭയില്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞിരുന്നു