Liquor policy – ldf government

liquor policy

തിരുവനന്തപുരം: രണ്ടുവര്‍ഷത്തിനിടെ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ച മൂന്നു ഹോട്ടലുകള്‍ക്ക് എന്‍ഒസി നല്‍കിയത് എല്‍ഡിഎഫ് ഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങള്‍.

വയനാട് വൈത്തിരി വില്ലേജ് റിസോര്‍ട്ടിന്റെ ബാര്‍ ലൈസന്‍സ് അപേക്ഷയ്ക്കു നിരാക്ഷേപപത്രം നല്‍കിയത് എല്‍ഡിഎഫ് ഭരണസമിതിയാണ്.

ആലപ്പുഴ റമദയുടെ അപേക്ഷയിലും എന്‍ഒസി നല്‍കിയത് നഗരസഭയുടെ മുന്‍ എല്‍ഡിഎഫ് ഭരണസമിതി. വയലാര്‍ വസുന്ധര സരോവരത്തിനു എന്‍ഒസി നല്‍കിയതും സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മുന്‍ ഭരണസമിതി തന്നെ. മൂന്നു ഹോട്ടലുകള്‍ കോടതി ഉത്തരവുപ്രകാരമാണു ലൈസന്‍സ് നേടിയത്.

യുഡിഎഫ് ഭരണസമിതി എന്‍ഒസി നല്‍കിയതു കഠിനംകുളം ലേക്ക് പാലസിനും അത്താണി ഡയാന ഹൈറ്റ്‌സിനും മാത്രം. ബാര്‍, ബീയര്‍ പാര്‍ലര്‍ ലൈസന്‍സിനു തദ്ദേശസ്ഥാപനത്തിന്റെ അനുമതി നിര്‍ബന്ധമാക്കിയത് 2012ലാണ്.

ക്രൗണ്‍ പ്ലാസയ്ക്ക് യുഡിഎഫ് ഭരിക്കുന്ന മരട് നഗരസഭ എന്‍ഒസി നിഷേധിച്ചതിനെത്തുടര്‍ന്ന് അവര്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവു വാങ്ങുകയായിരുന്നു.

Top