കോഴിക്കോട്: ഇടത് മുന്നണിയുടെ മദ്യനയം എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മറുപടിയുമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്.
മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് ഇടതുപക്ഷത്തിന്റെ നയമെന്ന് പിണറായി ആവര്‍ത്തിച്ചു വ്യക്തമാക്കി. മദ്യം നിരോധിച്ചാല്‍ ഉണ്ടാവുന്ന അത്യാപത്ത് മനസിലാക്കി കൊണ്ടാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് എന്നും പിണറായി മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ പോലെ ജനങ്ങള്‍ തള്ളിയ ഒരു മുഖ്യമന്ത്രിയുടെ അസംബന്ധങ്ങള്‍ക്ക് മറുപടി പറയേണ്ടതില്ല. മദ്യനയം വ്യക്തമാക്കണമെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതായി അറിഞ്ഞു. മദ്യ വര്‍ജ്ജനമാണ് എല്‍.ഡി.എഫിന്റെ നിലപാടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
മദ്യനിരോധനത്തിലൂടെ വോട്ട് വരുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വിചാരമെന്നും പിണറായി പറഞ്ഞു. എല്‍.ഡി.എഫ് നയം വ്യക്തമാക്കണമെന്ന മുഖ്യന്ത്രിയുടെ ആവശ്യം തള്ളിക്കളയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.