കൊച്ചി: ബാര്‍ക്കോഴക്കേസില്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ച കെ ബാബുവിന് വേണ്ടി സര്‍ക്കാര്‍ നീക്കം.
ബാബുവിനെതിരെ നടപടിയെടുത്ത വിജിലന്‍സ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ ആഭ്യന്തരവകുപ്പ് അറിയാതെയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഉച്ച കഴിഞ്ഞ് പരിഗണിക്കുമെന്നാണ് സൂചന. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ വിജിലന്‍സ് കോടതിക്ക് ഇടപെടാനാവില്ലെന്ന് കാട്ടിയാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ സമീപിച്ചത്.