liquor policy – supreme court –

ന്യൂഡല്‍ഹി:മദ്യ നയത്തില്‍ പുന:പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. ബാറുടമകള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ജസ്റ്റിസുമാരായ ജെ.എസ് കെഹാര്‍ എ.കെ സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ഹര്‍ജിയില്‍ ചൊവ്വാഴ്ചയാണ് കോടതി വാദം കേട്ടത്. സര്‍ക്കാരിന്റെ മദ്യ നയം ഏകപക്ഷീയമാണെന്ന ബാറുടമകളുടെ വാദം കോടതി തള്ളി. നയം നിയമവിരുദ്ധമോ യുക്തിരഹിതമോ അല്ല. മദ്യവില്‍പന മൗലികാവകാശത്തിന്റെ പരിധിയില്‍ വരില്ല. മദ്യവില്‍പന നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നയം രൂപീകരിച്ചത്. അതിനാല്‍ നയത്തിന്റെ യുക്തിയെ ചോദ്യം ചെയ്യാനാവില്ലെന്നും കോടതി പറഞ്ഞു.

ഡിസംബര്‍ 29നാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തിയ മദ്യനയം സുപ്രീംകോടതി ശരിവച്ചത്. വിക്രംജിത് സെന്നും ശിവകീര്‍കത്തി സിംഗും അടങ്ങിയ ബെഞ്ചാണ് അന്ന് വിധി പറഞ്ഞത്.

Top