Liquor policy – umman chandy – five star bar

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പുതിയ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതില്‍ യാതൊരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഇത് മദ്യനയത്തിന്റെ ഭാഗം തന്നെയാണെന്നും സ്വാഭാവിക നടപടിയാണ് സര്‍ക്കാര്‍ എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫൈവ് സ്റ്റാര്‍ ബാറുകളുടെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലല്ല. ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top