മദ്യത്തിനു വില കൂടും; വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി…

തിരുവനന്തപുരം: മഴ തോരാതെ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് സ്വരൂപിക്കാന്‍ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. നൂറ് ദിവസത്തേക്കാണ് വില വര്‍ധന. എക്‌സൈസ് ഡ്യൂട്ടി 23 ശതമാനത്തില്‍ നിന്ന് 27 ശതമാനമാക്കാനാണ് തീരുമാനം. ഇതു വഴി 250 കോടി രൂപ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാന്‍ തീരുമാനമായി.

നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ദുരിതബാധിതര്‍ക്ക് സഹായം നല്‍കുന്നതിനുമായി പൊതുജനങ്ങളില്‍ നിന്നും പണം കണ്ടെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 8000 കോടിയിലധികം രൂപ ആവശ്യം വരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അത് തികയാത്ത സാഹചര്യത്തിലാണ് തീരുമാനം.

Top