ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യ വില്‍പ്പന കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്‌കോ ഔട്ട് ലെറ്റ് വഴിയുളള മദ്യ കച്ചവടം കുറഞ്ഞെന്ന് കണക്കുകള്‍. ബെവ് ക്യു ആപ്പ് വഴി ഔട്ട് ലെറ്റുകളിലൂടെ വിറ്റത് 162.44 കോടി രൂപയുടെ മദ്യമാണ്. പ്രതിദിന വില്‍പന ശരാശരി 23 കോടിയായി കുറഞ്ഞെന്നാണ് കണക്ക്.25 മുതല്‍ 30 കോടിയായിരുന്നു നേരത്തെ ബെവ് കോയിലെ പ്രതിദിന വില്‍പ്പന. ഏഴ് പ്രവൃത്തി ദിനത്തിലെ വിറ്റുവരവാണിത്.

കഴിഞ്ഞ മാസം 28 മുതല്‍ ഈ മാസം ആറ് വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നത്. വെയര്‍ ഹൗസില്‍ നിന്നും 310.44 കോടിയുടെ മദ്യമാണ് വില്‍പ്പന നടന്നത്. ആപ്പ് വഴി ബുക്കിംഗ് തുടങ്ങിയതോടെ ബാറുകളിലാണ് ഔട്ട് ലെറ്റുകളിലേക്കാള്‍ കൂടുതല്‍ വില്‍പന. ബെവ്ക്യൂ ആപ്പിലും മദ്യവില്‍പ്പനക്കുള്ള ബുക്കിംഗ് കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പ്രതിദിനം നാലര ലക്ഷത്തോളം ടോക്കണ്‍ ബുക്ക് ചെയ്യാവുന്ന ആപ്പില്‍ ശരാശരി രണ്ടര ലക്ഷം ടോക്കണ്‍ മാത്രമാണ് ബുക്കിംഗ് നടക്കുന്നത്.

Top