തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ജൂണ്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ വിദേശമദ്യ വില്‍പ്പന കൂടുകയും ബിയര്‍ വില്‍പ്പന കുറയുകയും ചെയ്തതായി നിയമസഭയില്‍ സര്‍ക്കാര്‍.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ബിയര്‍ വില്‍പ്പന 32 ശതമാനം കുറഞ്ഞു. എന്നാല്‍ വിദേശമദ്യ വില്‍പ്പന 2.56 ശതമാനം വര്‍ദ്ധിച്ചു.
ലഹരി വര്‍ജ്ജനം ലക്ഷ്യമിടുന്ന വിമുക്തി പദ്ധതിയുടെ പ്രവര്‍ത്തനഫലമായാണ് വില്‍പ്പന കുറഞ്ഞതെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു.
സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, സ്‌കൂള്‍ കോളേജ് ലഹരി വിരുദ്ധ ക്ലബുകള്‍, എന്‍.എസ്.എസ്, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജ്ജന സമിതികളടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി യുവജന മഹിളാ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ മാര്‍ച്ച് എട്ടുമുതല്‍ 31 വരെ സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദര്‍ശിച്ച് വിമുക്തി സ്റ്റിക്കര്‍ പതിയ്ക്കാന്‍ തീരുമാനിച്ചതായും സഭയില്‍ അറിയിച്ചു.