തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മദ്യശാലകളും നാളെ പതിവ് പോലെ തുറന്നു പ്രവര്‍ത്തിക്കും.ബെവ്‌കോ-കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകളും, സ്വകാര്യ ബാറുകളും, കള്ളുഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
സമ്പൂര്‍ണ ലോക്ഡൗണിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ മദ്യശാലകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഞായറാഴ്ച ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് മദ്യവില്‍പനശാലകളും കള്ളുഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുന്നതിന് എക്‌സൈസ് അനുമതി നല്‍കിയത്.
സംസ്ഥാനത്ത് 576 ബാര്‍ ഹോട്ടലുകളും 291 ബിയര്‍ ഷോപ്പുകളും 265 ബവ്‌കോ ഷോപ്പുകളും 36 കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുമാണ് മദ്യവിതരണം നടത്തുന്നത്.
നിരവധി പ്രവേശന പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഞായറാഴ്ചയിലെ സമ്പൂര്‍ണ ലോക്ക് ഡൗണിന് നാളെ ഇളവ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംസ്ഥാനത്ത് ഞായര്‍ ലോക്ഡൗണില്‍ ആദ്യമായി ഇളവ് നല്‍കിയത്. ആരാധനാലയങ്ങളില്‍ പോകുന്നവര്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും മാത്രമായിരുന്നു കഴിഞ്ഞ ആഴ്ചത്തെ ഇളവ് ബാധകമായിരുന്നത്.