ക്രിസ്മസ് ആഘോഷം; വിറ്റത് 51.65 കോടി രൂപയുടെ മദ്യം, ഒന്നാമതെത്തി നെടുമ്പാശേരി

തിരുവനന്തപുരം: ക്രിസ്മസിന്റെ തലേന്ന് 51.65 കോടി രൂപയുടെ മദ്യമാണ് ബിവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത്. നെടുമ്പാശേരിയിലെ ഔട്ട്‌ലറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്. 63.28 ലക്ഷം.

47.54 കോടി രൂപയുടെ മദ്യമാണ് കഴിഞ്ഞ വര്‍ഷം ഇവിടെ വിറ്റിരുന്നത്. അതില്‍ നിന്നും 9% വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

53.74 ലക്ഷം രൂപയുടെ വില്‍പ്പന നടത്തിയതില്‍ രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം 51.23 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.

കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ 15% വര്‍ധനവോടെ 9.46 കോടി രൂപയുടെ മദ്യമാണ് ഇത്തവണ കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് തലേന്ന് വില്‍പ്പന നടത്തിയത്.

36 ഔട്ട്‌ലറ്റുകളും മൂന്നു ബിയര്‍ പാര്‍ലറുകളുമാണ് കണ്‍സ്യൂമര്‍ ഫെഡിനുള്ളത്. കണ്‍സ്യൂമര്‍ ഫെഡിന്റെ ബിയര്‍ പാര്‍ലറുകളില്‍ വില്‍പ്പനയില്‍ മുന്നിലെത്തിയത് തിരുവനന്തപുരം സ്റ്റാച്യുവിലെ ഷോപ്പാണ്. 10 ലക്ഷം രൂപയുടെ ബിയര്‍ ഇവിടെ വില്‍പ്പന നടത്തി. 7 ലക്ഷം വിറ്റ് രണ്ടാം സ്ഥാനത്തുള്ളത് കോവളം ഷോപ്പാണ്. 3 ലക്ഷം രൂപയുടെ വില്‍പ്പന കലൂരിലെ ഷോപ്പിലും നടന്നു.

Top