നിങ്ങളെ സ്‌നേഹിക്കൂ, നിങ്ങളുടെ മൂല്യം എന്തെന്ന് അറിയൂ; ലിസ റേ

സൗന്ദര്യത്തില്‍ സിനിമാ താരങ്ങളെപ്പോലെ ആകണമെന്നാണ് പലര്‍ക്കും ആഗ്രഹം. എന്നാല്‍ ഇപ്പോഴിതാ കണ്‍തടത്തില്‍ കറുപ്പും ശരീരത്തില്‍ ചുളിവുകളും വ്യക്തമാക്കിക്കൊണ്ടുള്ള നടിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. നടിയും മോഡലുമായ ലിസ റേ ആണ് മേക്കപ്പ് ഇല്ലാത്ത തന്റെ സെല്‍ഫി ആരാധകര്‍ക്കായി പങ്കുവെച്ചത്. പ്രായം വ്യക്തമായി അറിയുന്ന ചിത്രം ആരാധകരുടെ പിന്തുണ
നേടുകയാണ്.

47-കാരിയായ ഞാന്‍ ഇങ്ങനെയാണ് എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. ‘നമ്മള്‍ എങ്ങനെയാണോ അങ്ങനെയിരിക്കാനുള്ള ധൈര്യം നമുക്കണ്ടോ? ചെറുപ്പത്തില്‍ എനിക്ക് ഇല്ലായിരുന്നു. എല്ലാവരും നമ്മുടെ മൂല്യം മനസിലാക്കണം എന്നില്ല. പക്ഷേ നിങ്ങളുടെ ശരീരത്തെയും അത് പറയുന്ന കഥകളേയും നിങ്ങളുടെ അനുഭവങ്ങളേയും നിങ്ങളുടെ ഉള്ളിനേയും സ്‌നേഹിക്കൂ. നിങ്ങളുടെ മൂല്യം എന്തെന്ന് അറിയൂ. നിങ്ങളുടെ തിളക്കം ലോകത്തില്‍ പ്രതിഫലിക്കും. ഇപ്പോള്‍ അങ്ങനെയല്ലെങ്കിലും നിങ്ങളെ സ്‌നേഹിക്കൂ’ എന്നാണ് താരം കുറിച്ചത്.

ചിത്രം ആരാധകരുടെ ഇടയില്‍ വൈറലാവുകയാണ്. എന്നും നിങ്ങള്‍ സുന്ദരിയാണ് എന്നാണ് ആരാധകരുടെ കമന്റ്. നിങ്ങളുടെ ശരീരത്തിലുള്ളതുപോലെ എന്റെ ശരീരത്തിലും ചുളിവുകളുണ്ടെന്നും ഇപ്പോള്‍ ഞാന്‍ അതിനെ സ്‌നേഹിക്കുകയാണ് എന്നുമായിരുന്നു ഒരാളുടെ കമന്റ്.

Top