30 വര്‍ഷമായി ലൈസന്‍സില്ല; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റിന്റെ കട പൂട്ടി

harthal

കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റിന്റെ കട പൂട്ടി. കോഴിക്കോട് മിഠായിത്തെരുവില്‍ 30 വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന നസറുദ്ദീന്റെ കടയാണ് കോര്‍പറേഷന്‍ അടച്ചുപൂട്ടിയത്.

30 വര്‍ഷമായി കടയ്ക്കു ലൈസന്‍സ് ഉണ്ടായിരുന്നില്ല. ലൈസന്‍സ് പുതുക്കാത്തതിനെ തുടര്‍ന്നാണ് അടച്ചുപൂട്ടിയത്. ലൈസന്‍സ് പുതുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഇതേതുടര്‍ന്ന് കോര്‍പറേഷന്‍ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു.

അതേസമയം, ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്കെതിരെ പരാതി നല്‍കിയതിലുള്ള പ്രതികാര നടപടിയായാണ് കട പൂട്ടിയതെന്ന് നസറുദ്ദീന്‍ ആരോപിച്ചു.

Top