സ്ഥാനാര്‍ത്ഥി പട്ടിക; കുറ്റ്യാടിയില്‍ അച്ചടക്ക നടപടിയുമായി സിപിഎം

കോഴിക്കോട്: കുറ്റ്യാടിയില്‍ സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് പ്രതിഷേധ ജാഥ നടത്തിയ സംഭവത്തില്‍ സിപിഎമ്മില്‍ കൂടുതല്‍ നടപടി. സി പി എം കുറ്റ്യാടി ലോക്കല്‍ കമ്മറ്റി പിരിച്ചുവിട്ടു. അഡ്‌ഹോക് കമ്മറ്റിയെ നിയമിക്കാന്‍ തീരുമാനമായി. കുറ്റ്യാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സി പി എം കുന്നുമ്മല്‍ ഏരിയ കമ്മറ്റി അംഗവുമായ കെ പി ചന്ദ്രി ഏരിയ കമ്മറ്റി അംഗം ടി കെ മോഹന്‍ ദാസ് എന്നിവരെ ഏരിയ കമ്മറ്റിയില്‍ നിന്ന് പുറത്താക്കി.

പരസ്യമായി പ്രകടനം നടത്തല്‍, കുറ്റ്യാടി പഞ്ചായത്തിലെ വോട്ട് ചോര്‍ച്ച എന്നിവയിലാണ് നടപടി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി പ്രകടനം നടത്തിയവര്‍ തന്നെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാണ് ജില്ല കമ്മറ്റിയുടെ നിരീക്ഷണം. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ പഞ്ചായത്തായ കുറ്റ്യാടിയിലെ ലീഡ് 42 വോട്ട് മാത്രമായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് അന്ന് പ്രതിഷേധ ജാഥയില്‍ പങ്കെടുത്തത്.

 

Top