ന്യൂഡല്‍ഹി: കേരളത്തിലെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച പരാതികളില്‍ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയിലാണ് സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചത്.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് സോണിയ റിപ്പോര്‍ട്ട് തേടി. എല്ലാവരെയും പരിഗണിച്ച് മുന്നോട്ടുപോകണമെന്നും സോണിയ പറഞ്ഞു. ചര്‍ച്ച തുടരുകയാണെന്ന് താരിഖ് അന്‍വര്‍ പ്രതികരിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.