‘തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓര്‍ക്കണം’;എം മുകുന്ദന്‍

എറണാകുളം: ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി സാഹിത്യകാരന്‍ എം മുകുന്ദനും രംഗത്ത്. തെരഞ്ഞെടുപ്പ് ഇനിയും വരും, ചോരയുടെ മൂല്യം ഓര്‍ക്കണം. ഇത് ഓര്‍ത്തു കൊണ്ടാകണം വോട്ട് ചെയ്യേണ്ടതെന്ന് എം മുകുന്ദന്‍ പറഞ്ഞു. നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്താണ്. ചോരയുടെ പ്രാധാന്യം കുറഞ്ഞു വരുന്നു. സിംഹാസനത്തില്‍ നിന്ന് ഒഴിയൂവെന്നും എം മുകുന്ദന്‍ പറഞ്ഞു.

സിംഹാസനത്തില്‍ ഇരിക്കുന്നവര്‍ അധികാരത്തിന്റെ രുചി അറിഞ്ഞവരാണ്. അവരോട് പറയാന്‍ ഉള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. ജനം പിന്നാലെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എംടി നടത്തിയ പ്രസംഗം ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെ വ്യാഖ്യാനിച്ച് സാഹിത്യ സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.

Top