തിരുവനന്തപുരം: കെ- റയില്‍ പദ്ധതിയെ പിന്തുണച്ച് സാഹിത്യകാരന്‍ എം മുകുന്ദന്‍. കെ റെയില്‍ കേരളത്തിന് ആവശ്യമാണ്. കേരളത്തിന്റെ റെയില്‍ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ നിലവിലെ ട്രാക്ക് പര്യാപ്തമല്ല. വന്ദേ ഭാരത് യാത്രാ പ്രശ്‌നത്തിന് പൂര്‍ണ പരിഹാരമല്ലെന്നും എം മുകുന്ദന്‍ വ്യക്തമാക്കി.മനുഷ്യച്ചങ്ങല ഐതിഹാസിക മുഹൂര്‍ത്തമെന്ന് എം മുകുന്ദന്‍ പറഞ്ഞു. കേന്ദ്ര അവഗണനയ്‌ക്കെതിരായ പ്രതിഷേധ ഇരമ്പലാണ് കാണുന്നത്. കേരളത്തിന്റെ കുതിപ്പ് തടസ്സപ്പെടുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നു.
അര്‍ഹമായ ധനസഹായം കേന്ദ്രം നല്‍കുന്നില്ല. ഒന്നിച്ച് നിന്ന് അവകാശങ്ങള്‍ പിടിച്ചു വാങ്ങണം. ഈ ചങ്ങല ഡല്‍ഹിയോളം എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേന്ദ്ര അവഗണനക്കെതിരെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയോടെ പ്രതികരിച്ച് മുഖ്യമന്ത്രി രംഗത്തെത്തി.