ലിത്വാനിയ: കൊറോണ വൈറസ് ലോകമാകെ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൊറോണ എന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ ശുചിമുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്.
ലിത്വാനിയയിലാണ് സംഭവം. വിദേശത്ത് നിന്നെത്തിയ ഒരാളുമായി താന്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടെന്നും അതിനാല്‍ കൊറോണ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വിവരം ഭാര്യ ഭര്‍ത്താവിനോടു പറഞ്ഞിരുന്നതിനെതുടര്‍ന്നാണ് ഭാര്യയെ ഭര്‍ത്താവും മക്കളും ചേര്‍ന്ന് ശുചിമുറിക്കുള്ളില്‍ പൂട്ടിയിട്ടത്.
സംഭവത്തെ തുടര്‍ന്ന് അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെ ഇവരെ മുന്‍കരുതലുകളോടെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
ലിത്വാനിയയില്‍ ഇതുവരെ ഒരു കൊറോണ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.