ധാക്ക: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20യില്‍ ഒരു തകര്‍പ്പന്‍ റണ്‍ഔട്ട് നടത്തിയിരിക്കുകയാണ് ബംഗ്ലാദേശ് ബാറ്റര്‍ ലിട്ടണ്‍ ദാസ്. ശ്രീലങ്കന്‍ ഇന്നിംഗ്‌സിലെ അവസാന പന്തിലാണ് സംഭവം. ദസൂന്‍ ശങ്ക അടിച്ച ഷോട്ട് പിടിച്ചെടുത്ത റിഷാദ് ഹൊസൈന്‍ വിക്കറ്റ് കീപ്പറിന്റെ വശത്തേയ്ക്ക് പന്ത് എറിഞ്ഞു നല്‍കി.
മത്സരത്തില്‍ ശ്രീലങ്കയ്ക്കായിരുന്നു വിജയം. 28 റണ്‍സ് വിജയത്തോടെ ശ്രീലങ്ക പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. മറുപടി പറഞ്ഞ ബംഗ്ലാദേശിന് 146 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
പന്ത് പിടിച്ചെടുത്ത വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസ് സ്റ്റമ്പ് കാണാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. എങ്കിലും ലിട്ടണ്‍ ദാസ് കൃത്യമായി പന്ത് സ്റ്റമ്പില്‍ കൊള്ളിച്ചു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരം?ഗമായി. എങ്കിലും ആരാധക പ്രതികരണം വ്യത്യസ്തമാണ്. ധോണി ഇത് മുമ്പ് ചെയ്തിട്ടുണ്ടെന്നും എങ്കിലും ലിട്ടണ്‍ ദാസ് ഹീറോയെന്നുമാണ് ആരാധക പ്രതികരണങ്ങള്‍.