അഭയാര്‍ത്ഥി പ്രശ്നം ചര്‍ച്ചയാക്കി ‘ലിറ്റില്‍ അമലി’ന്റെ യാത്ര യു.കെയില്‍ അവസാനിക്കുന്നു

കെന്റ്: അഭയാര്‍ത്ഥി പ്രശ്നത്തിലേക്ക് ഗൗരവമായ ശ്രദ്ധ ആവശ്യപ്പെടുന്ന, സിറിയന്‍ പെണ്‍കുട്ടി  ‘ലിറ്റില്‍ അമലിന്റെ’ ഭൂഖണ്ഡാന്തര യാത്ര ഈ ആഴ്ച അവസാന ഘട്ടത്തിലേക്ക് കടക്കും. ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയുടെ ഭീമന്‍ പാവ യൂറോപ്പിലുടനീളം ആയിരക്കണക്കിന് മൈലുകള്‍ നടന്ന് യുകെയില്‍ എത്തുകയാണ്.

കെന്റിലെ ഫോക്ക്സ്റ്റോണില്‍ ചൊവ്വാഴ്ച ബീച്ചില്‍ ലിറ്റില്‍ അമല്‍ വരുമ്പോള്‍ മണിമുഴക്കിയും പാട്ട് പാടിയും സ്വീകരിക്കും. തുര്‍ക്കി-സിറിയ അതിര്‍ത്തിയായ ഗാസിയാന്‍ടേപ്പില്‍ നിന്ന് യു.കെ വരെയുള്ള 14 ആഴ്ചത്തെ തെരുവ് നാടക യാത്രയാണ് സമാപിക്കുന്നത്.

കാണാതായ അമ്മയെ തേടിയുള്ള ‘ലിറ്റില്‍ അമലി’ന്റെ യാത്രയെക്കുറിച്ചുള്ള ആശയം രൂപപ്പെട്ടത് ഗുഡ് ചാന്‍സ് തിയറ്ററിന്റെ ജംഗിള്‍ എന്ന നാടകത്തില്‍ നിന്നാണ്. ലണ്ടനില്‍ 2017 ല്‍ അവതരിപ്പിച്ച നാടകം നിരൂപക പ്രശംസ നേടിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഹാന്റ് സ്പ്രിങ് പപ്പറ്റ് കമ്പനിയാണ് മൂന്നര മീറ്റര്‍ ഉയരമുള്ള പാവയെ ഉണ്ടാക്കിയത് .

 

Top