ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു അത്യാധുനിക മോട്ടോര്‍ സൈക്കിളുമായി എത്തുന്നു.
ഈ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നവര്‍ക്ക് ഹെല്‍മെറ്റോ സുരക്ഷാ വസ്ത്രങ്ങളോ ആവശ്യമില്ല എന്നാണ് ബിഎംഡബ്ല്യു പറയുന്നത്.
ബിഎംഡബ്ല്യുവിന്റെ 100ആം വാര്‍ഷികത്തോടനുബന്ധിച്ച് നിരവധി പുതിയ സവിശേഷതകളാണ് കമ്പനി അവതരിപ്പിക്കുന്നത്. മോട്ടോര്‍റാഡ് വിഷന്‍ നെക്സ്റ്റ് 100 എന്നാണ് പുതിയ മോട്ടോര്‍ സൈക്കിള്‍ മോഡലിന്റെ പേര്.
സ്വയം ബാലന്‍സ് ചെയ്ത് നില്‍ക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് മോട്ടോര്‍ സൈക്കിള്‍ യാത്രികരെ ഏത് സമയവും സംരക്ഷിക്കും എന്ന് ബിഎംഡബ്ല്യുവിന്റെ മോട്ടോര്‍ സൈക്കിള്‍ ഡിവിഷന്‍ ഡയറക്ടര്‍ എഡ്ഗാര്‍ ഹൈന്റിച്ച് അവകാശപ്പെട്ടു.
ഭാവിയിലെ മോട്ടോര്‍സൈക്കിള്‍ റൈഡര്‍മാര്‍ക്ക് സ്വതന്ത്രമായും ആസ്വദിച്ചും വണ്ടി ഓടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോര്‍സൈക്കിളിന്റെ പ്രോട്ടോടൈപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ചത്. 2030ഓടെ മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
വണ്ടി പൂര്‍ണമായും ഓട്ടോമാറ്റിക്ക് ആയിരിക്കില്ലെന്നും കമ്പനി പറയുന്നു.