മുംബൈ : ഓഹരി വിപണി സമ്മിശ്ര പ്രതികരണത്തോടെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി നേരിയ നേട്ടത്തിലും സെന്‍സെക്‌സ് നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി 1.85 പോയന്റ് നേട്ടത്തില്‍ 8220.80ലും സെന്‍സെക്‌സ് 0.11 പോയിന്റ് നഷ്ടത്തില്‍ 26843.03ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മികച്ച നേട്ടത്തിലാണ് സൂചികകള്‍ വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം നേട്ടം കുറയുകയായിരുന്നു.