ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളും ബേണ്‍മൗത്തും ഇന്ന് കളത്തിലിറങ്ങും. ആന്‍ഫീല്‍ഡില്‍ വൈകീട്ട് ആറ് മണിക്കാണ് പോരാട്ടം നടക്കുക.
നേരത്തെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗില്‍ വാറ്റ്‌ഫോഡിനോടും എഫ്എ കപ്പില്‍ ചെല്‍സിയോടും തോറ്റിരുന്നു. മറ്റ് മത്സരങ്ങളില്‍ ആഴ്സനല്‍ വെസ്റ്റ്ഹാമിനെയും ടോട്ടനം ബേണ്‍ലിയെയും നേരിടുന്നതായിരിക്കും.
ലിവര്‍പൂള്‍ കളിച്ച 28 മത്സരങ്ങളില്‍ 79 പോയിന്റുമായി ഒന്നാം സ്ഥാനത്താണുള്ളത്. എന്നാല്‍ ബേണ്‍മൗത്ത് 18-ാം സ്ഥാനത്താണുള്ളത്.