ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ യാത്ര തുടർന്ന് ലിവർ പൂൾ

ണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഗോള്‍വര്‍ഷത്തോടെ ജൈത്രയാത്ര തുടര്‍ന്ന് ലിവര്‍പൂള്‍. മറുപടിയില്ലാത്ത ഏഴ് ഗോളിന് ക്രിസ്റ്റല്‍ പാലസിനെ ലിവര്‍പൂള്‍ തകര്‍ത്തു. മൂന്നാം മിനിറ്റില്‍ ടകുമി മിനാമിനോ ആണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്.35 ആം മിനിറ്റില്‍ സാഡിയോ മാനേ ലീഡുയര്‍ത്തി. ഇടവേളയ്ക്ക് തൊട്ടുമുന്‍പ് റോബര്‍ട്ടോ ഫിര്‍മിനോയുടെ വക മൂന്നാമത്തെ ഗോള്‍.

രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ ലിവര്‍പൂളിന്‍റെ നാലാം ഗോള്‍ നേടി. 68 ആം മിനിറ്റില്‍ ഫിര്‍മിനോ ഡബിള്‍ തികച്ചു.പ്രീമിയര്‍ ലീഗിലെ എവേ മത്സരത്തിൽ ലിവര്‍പൂളിന്‍റെ ഏറ്റവും വലിയ ജയമാണിത്. 14 കളിയിൽ 31 പോയിന്‍റുള്ള ലിവര്‍പൂള്‍, ടോട്ടനവുമായുള്ള പോയിന്‍റ് വ്യത്യാസം ആറാക്കി ഉയര്‍ത്തി.

Top