ലിവര്‍പൂളിലെ ആശുപത്രിയില്‍ 79കാരിയ്ക്കു നേരെ വധശ്രമം; ജീവനക്കാരന്‍ അറസ്റ്റില്‍.

arrest

ലിവര്‍പൂള്‍: ലിവര്‍പൂളിലെ ആശുപത്രിയില്‍ രോഗിയായ 79കാരിയ്ക്കു നേരെ ഉണ്ടായ വധ ശ്രമത്തില്‍ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. ലിവര്‍പൂളിലെ ബ്രോഡ്ഗ്രീന്‍ ആശുപത്രിയിലാണ് രോഗിയായ വൃദ്ധയ്ക്ക് നേരെ ആക്രമണം നടന്നത്. ആശുപത്രി ജീവനക്കാരന്‍ തന്നെ പ്ലാസ്റ്റിക് ബാഗ് തലവഴി മൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് വൃദ്ധ മൊഴി നല്‍കിയിരിക്കുന്നത്.

ദേഹമാസകലം പാടുകളുമായി ശ്വസനം നടത്താന്‍ പോലും പാടുപെടുന്ന നിലയില്‍ അവശയായ നിലയിലാണ് രോഗിയെ കിടക്കയില്‍ കണ്ടതെന്ന് നേഴ്‌സുമാര്‍ പറയുന്നു. പൊലീസിനെ വിവരമറിയിച്ച ശേഷം അടുത്തുള്ള റോയല്‍ ലിവര്‍പൂള്‍ എന്‍എച്ച് എസ് ആശുപത്രിലേക്ക് ഇവരെ മാറ്റുകയായിരുന്നു. രോഗി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് 31കാരനായ ആശുപത്രി ജീവനക്കാരനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തതായി മെഴ്‌സിഡൈഡ് പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലില്‍ ഇയ്യാള്‍ രോഗിയുമൊത്ത് ‘പീക്കാബു’ എന്ന ഗെയിം കളിക്കുകയായിരുന്നുവെന്നാണ് മൊഴി നല്കിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ട ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Top