ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി ലിവര്‍പൂള്‍. ബേണ്‍ലിക്കെതിരായ വിജയത്തോടെയാണ് ലിവര്‍പൂള്‍ ആഴ്‌സണലിനെ പിന്നിലാക്കിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവര്‍പൂളിന്റെ വിജയം. ഡാര്‍വിന്‍ ന്യൂനസും ഡിഗോ ജോട്ടയും ലിവര്‍പൂളിനായി വലചലിപ്പിച്ചു.
ജോണ്‍ മക്ഗിനും ലിയാന്‍ഡര്‍ ഡെന്‍ഡോങ്കറും വില്ലയ്ക്കായി വലചലിപ്പിച്ചു. പക്ഷേ രണ്ടാം പകുതിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സമാനതകളില്ലാത്ത തിരിച്ചുവരവാണ് കണ്ടത്. അലെജാന്ദ്രോ ഗെര്‍ണാച്ചോ ഇരട്ട ഗോള്‍ നേടി. റാസ്മസ് ഹോയ്ലന്‍ഡും റെഡ് ഡെവിള്‍സിനായി സ്‌കോര്‍ ചെയ്തു. വിജയത്തോടെ പ്രീമിയര്‍ ലീഗ് ടേബിളില്‍ ആറാം സ്ഥാനത്തേയ്ക്ക് ഉയരാനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സാധിച്ചു.
മറ്റൊരു മത്സരത്തില്‍ രണ്ട് ഗോളിന് പിന്നിലായ ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വമ്പന്‍ തിരിച്ചുവരവ് നടത്തി. എറിക് ടെന്‍ ഹാഗിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് തല്‍ക്കാലം വിരാമമിടാനും യുണൈറ്റഡ് സംഘത്തിന് കഴിഞ്ഞു. ഓള്‍ഡ് ട്രാഫോഡിലെ സ്വന്തം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ആസ്റ്റണ്‍ വില്ല ഞെട്ടിച്ചു.