ലണ്ടന്‍: യൂറോപ്പ ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് വിജയം. ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ യുണൈറ്റഡിനെ മറികടന്നത്. ഇരുപതാം മിനിട്ടില്‍ സ്റ്ററിഡ്ജാണ് പെനാല്‍റ്റിയിലൂടെ ആദ്യഗോള്‍ നേടിയത്.
73-ാം മിനിട്ടില്‍ റോബര്‍ട്ടോ ഫിര്‍മിനോ രണ്ടാംഗോള്‍ നേടി. ആക്രമണത്തിനൊപ്പം മികച്ച പ്രതിരോധവും പുറത്തെടുത്തതാണ് ലിവര്‍പൂളിന് തുണയായത്. ഗോളി ഡേവിഡ് ഡി ജിയയുടെ തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകളാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍നിന്ന് ലിവര്‍പൂളിനെ തടഞ്ഞത്. അടുത്ത വ്യാഴാഴ്ച ഓള്‍ഡ്ട്രാഫഡിലാണ് രണ്ടാം പാദ മത്സരം നടക്കുന്നത്.