ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍. ബേണ്‍മൗത്തിനെതിരെ എതിരില്ലാത്ത നാല് ഗോളുകളുടെ ജയമാണ് ലിവര്‍പൂള്‍ നേടിയത്. ഡാര്‍വിന്‍ ന്യൂനസും ഡീഗോ ജോട്ടയും ഇരട്ട ഗോള്‍ നേടി. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ലിവര്‍പൂളിന്റെ നാല് ഗോളും പിറന്നത്.
മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ഹാമിനെ ഷെഫീല്‍ഡ് യുണൈറ്റഡ് സമനിലയില്‍ തളച്ചു. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളില്‍ ലിവര്‍പൂളാണ് ഒന്നാമത്. മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും ആഴ്‌സണല്‍ മൂന്നാമതുമുണ്ട്.
രണ്ടാം പകുതിയില്‍ 49-ാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യൂനസാണ് ആദ്യ ഗോള്‍ നേടിയത്. 70, 79 മിനിറ്റുകളില്‍ ഗോള്‍ നേടി ഡീഗോ ജോട്ട ലിവര്‍പൂളിന്റെ വിജയം ഉറപ്പിച്ചു. 93-ാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യൂനസിന്റെ രണ്ടാം ഗോളോടെ ലിവര്‍പൂള്‍ വിജയം ആധികാരികമായി.