കയ്റോ: ജന്മനാട്ടില് കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്.
സലാഹിന്റെ ജന്മനാടായ ഗര്‍ബിയയിലെ നജ്രിഗില് കോവിഡ് വ്യാപനം കാരണം തൊഴിലില്ലാതെ പട്ടിണിയിലായ ഗ്രാമവാസികള്‍ക്കാണ് താരം ആയിരക്കണക്കിന് ഭക്ഷ്യവസ്തുക്കളും മാംസവും എത്തിച്ചത്.
പിതാവ് ഹമദ് സലാഹിനാണ് ചുമതല. സ്വന്തം നാടിനോടുള്ള സലാഹിന്റെ കരുതല്‍ നേരത്തെയും വാര്‍ത്തയായിരുന്നു. സ്കൂളുകള്‍ പണിതും കുടിവെള്ള സംവിധാനമൊരുക്കിയും റോഡുകള്‍ പണിതും നാടിനൊപ്പം നിന്ന സലാഹ്, 2018ല്‍ ഇവിടെ 30ലക്ഷം ഡോളര്‍ ചെലവഴിച്ച് ക്യാന്‍സര്‍ സെന്റര്‍ പുതുക്കിപ്പണിതിരുന്നു.