തിരുവനന്തപുരം: എല്‍ജെഡി- ജെഡിഎസ് ലയനം അധികം വൈകാതെ ഉണ്ടാകുമെന്നും ചില സാങ്കേതിക തടസ്സങ്ങള്‍ മാത്രമാണ് മുന്നിലുള്ളതെന്നും ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ കെ കൃഷ്ണന്‍കുട്ടി. ദേവഗൗഡയ്ക്കും എതിര്‍പ്പില്ലെന്ന് അദ്ദേഹം പറഞ്ഞു.
വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും ലയനം സംബന്ധിച്ച് ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ ലയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.