ന്യൂഡല്‍ഹി: യു.പി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ബി.ജെ.പി. താരപ്രചാരകരുടെ പട്ടികയില്‍ മുതിര്‍ന്നനേതാവ് എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരടെ പേരുകളില്ല.
പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ ഉള്‍പ്പെടെ 40 നേതാക്കളുടെ പട്ടികയാണ് പുറത്തിറക്കിയത്.
ഇവരെ കൂടാതെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, വരുണ്‍ഗാന്ധി എം.പി., വിനയ് കത്യാര്‍ എന്നിവരുടെ പേരുകളുമില്ല . ആദ്യ രണ്ടുഘട്ട പ്രചാരണത്തിനുള്ള പട്ടികയിലാണ് ഇവരുടെ പേരുകള്‍ ഉള്‍പ്പെടാത്തത്.