ഇത് സംതൃപ്തിയുടെ നിമിഷം ; അയോധ്യ വിധിയെ സ്വാഗതം ചെയ്ത് എല്‍ കെ അദ്വാനി

ന്യൂഡല്‍ഹി : അയോധ്യ വിധി ചരിത്രവിധിയെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുകയാണ്. അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമ ക്ഷേത്രം പണിയുന്നതിന് സുപ്രീംകോടതി വഴിയൊരുക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രം നിര്‍മ്മാണത്തിനായുള്ള ബഹുജന പ്രക്ഷോഭത്തിന് എളിയ സംഭാവന നല്‍കാന്‍ അവസരം തനിക്ക് ഉണ്ടായി. സ്വതന്ത്ര്യ ഇന്ത്യ കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിന് ഈ വിധിയോടെ ഫലമുണ്ടായെന്നും അദ്വാനി പറഞ്ഞു.

അയോധ്യ വിധിയോടെ താന്‍ കുറ്റവിമുക്തനാക്കപ്പെട്ടു. ഇത് ധന്യമുഹൂര്‍ത്തമാണ്. മുസ്ലീം പള്ളി പണിയുന്നതിനായി അയോധ്യയില്‍ തന്നെ അഞ്ച് ഏക്കര്‍ നല്‍കണമെന്ന കോടതി വിധിയേയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

Top