മൂന്ന് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് ചുമട്ടു തൊഴിലാളികള്‍

തിരുവനന്തപുരം: പ്രളയകെടുതി അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ചുമട്ട് തൊഴിലാളികള്‍. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജീവനക്കാരും ചുമട്ടു തൊഴിലാളികളും ചേര്‍ന്ന് സമാഹരിച്ച മൂന്ന് കോടി രൂപ ബോര്‍ഡ് ചെയര്‍മാന്‍ കാട്ടാക്കട ശശി തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 14 ജില്ലയിലെ 43 ലക്ഷം കുടുംബശ്രീ അംഗങ്ങളുടെ ആഴ്ച സമ്പാദ്യത്തില്‍ നിന്നും ശേഖരിച്ച തുകയായ 7 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.

Top