തിരുവനന്തപുരം: യൂണിഫോം ഉല്‍പ്പാദനത്തിന് ആവശ്യമായ തുക കുറഞ്ഞ പലിശയ്ക്ക് നബാര്‍ഡ് വായ്പയായി നല്‍കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സൗജന്യ കൈത്തറി യൂണിഫോം ഉല്‍പ്പാദനത്തിന് ആവശ്യമായ തുകയാണ് വായ്പയായി നല്‍കുന്നത്.
സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങളും സംസ്ഥാന സഹകരണ ബാങ്കുകള്‍ വഴിയാണ് ഫണ്ട് നല്‍കുക എന്നാണ് വിവരം. സ്‌കൂള്‍ യൂണിഫോം നെയ്യുന്ന 250 ഓളം സംഘങ്ങള്‍ക്ക് ഇതോടെ പ്രവര്‍ത്തന വായ്പ ഉറപ്പാവുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസ്, ഹാന്റ് ലൂം ഡയറക്ടര്‍ കെ.സുധീര്‍ എന്നിവരും പങ്കെടുത്തു.