കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നത് ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുന്നത് രാജ്യത്ത് ഫാഷനായി മാറിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.

അങ്ങേയറ്റം മോശമായ അവസ്ഥയില്‍ മാത്രം ചെയ്യേണ്ട ഒന്നാണ് വായ്പ എഴുതിത്തള്ളല്‍. വായ്പ എഴുതി തള്ളുക എന്നത് അവസാന പരിഹാരമാര്‍ഗമല്ലെന്നും മന്ത്രി വ്യക്തമാക്കി.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തുക സംസ്ഥാനങ്ങള്‍ സ്വയം കണ്ടെത്തണമെന്നാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പറഞ്ഞിരുന്നത്.

Top