തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ടൂറിസം ജീവനക്കാര്‍ക്ക് ആശ്വാസമേകി സംസ്ഥാന സര്‍ക്കാരിന്റെ പലിശ രഹിത വായ്പ പദ്ധതി. പതിനായിരം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കുന്ന റിവോള്‍വിംഗ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പ്രവര്‍ത്തനം ആരംഭിച്ചതായി സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്ദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഗുണഭോക്താക്കള്‍ക്ക് ഈട് നല്‍കാതെയാണ് പതിനായിരം രൂപ വരെ വായ്പ ലഭിക്കുന്നത്. താത്പ്പര്യമുള്ളവര്‍ പേര്, ഇമെയില്‍ ഐഡി, വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ലോഗിന്‍ വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ടൂറിസം ജീവനക്കാര്‍ക്ക് 10,000 രൂപ വരെ പലിശരഹിത വായ്പ. റിവോള്‍വിംഗ് ഫണ്ട് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു..
കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റിവോള്‍വിംഗ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടൽ പ്രവർത്തനം ആരംഭിച്ചു.
സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ടൂറിസം വ്യവസായത്തെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ റിവോള്‍വിംഗ് ഫണ്ട് രൂപീകരിച്ചത്. തുടക്കത്തില്‍ പത്ത് കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. സ്കീമിന് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് ഈട് നല്‍കാതെ 10,000 രൂപ വരെ വായ്പ ലഭിക്കും. ഒരു വര്‍ഷത്തെ മൊറട്ടോറിയം കാലാവധി കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം വായ്പ തിരിച്ചടയ്ക്കണം.
താല്‍പ്പര്യമുള്ളവര്‍ പേര്, ഇമെയില്‍ ഐഡി, വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ലോഗിന്‍ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ വിവരങ്ങള്‍ നല്‍കി www.keralatourism.org/revolving-fund എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം.
ട്രാവല്‍ ഏജന്‍സികള്‍, ടൂറിസ്റ്റ് ടാക്സി സര്‍വീസുകള്‍, ഹൗസ്ബോട്ടുകള്‍, ഷിക്കാര ബോട്ടുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റസ്റ്റോറന്‍റുകള്‍, സര്‍വീസ് വില്ലകള്‍, ടൂറിസ്റ്റ് ഫാമുകള്‍, ആയൂര്‍വേദ സ്പാകള്‍, അഡ്വഞ്ചര്‍ ടൂറിസം സംരംഭങ്ങള്‍, ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ കീഴിലുള്ള മൈക്രോ യൂണിറ്റുകള്‍, ലൈസന്‍സുള്ള ടൂര്‍ ഗൈഡുമാര്‍, കലാ, ആയോധന കലാ സംഘങ്ങള്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരെ സഹായിക്കുന്നതിനാണ് റിവോള്‍വിംഗ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കള്‍ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെയോ ടൂറിസവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അംഗീകൃത സംഘടനയുടെയോ അംഗത്വമുള്ള സ്ഥാപനത്തിലായിരിക്കണം ജോലി ചെയ്യേണ്ടത്.
ഉദ്ഘാടന പരിപാടിയിൽ വി.കെ. പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ, കൗണ്‍സിലര്‍ ഡോ.റീന കെ.എസ്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്കുമാര്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ബേബി മാത്യു എന്നിവര്‍ പങ്കെടുത്തു.