വിദ്യാഭ്യാസ വായ്പ ഒഴികെയുള്ളവയ്ക്ക് മൊറട്ടോറിയം അനുവദിക്കാന്‍ തീരുമാനമായി

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനം.

മൊറട്ടോറിയം ആഗസ്റ്റ് 31 മുതലാണ് പ്രാബല്യത്തിലെത്തുന്നത്. വിദ്യാഭ്യാസ വായ്പയ്ക്ക് 6 മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. മൂന്ന് മാസത്തേക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ബാങ്കേഴ്‌സ് സമിതി അറിയിച്ചു.

Top