തിരുവനന്തപുരം : സംസ്ഥാനത്ത് നാശം വിതച്ച പ്രളയക്കെടുതിയില്‍ സര്‍വ്വതും നഷ്ടമായവര്‍ക്ക് വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ കുടുംബശ്രീ വഴി പലിശരഹിത വായ്പ നല്‍കും. വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാനും സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാകും.
പരമാവധി ഒരു ലക്ഷം രൂപ വരെയാണ് വായ്പ. കുടുംബശ്രീ യുണിറ്റുകള്‍ തിട്ടപ്പെടുന്ന നഷ്ടത്തിന്റെ കണക്ക് അനുസരിച്ചായിരിക്കും വായ്പ അനുവദിക്കുക. നാല് വര്‍ഷമാണ് വായ്പയുടെ തിരിച്ചടവ്. പ്രളയബാധിത മേഖലകളിലെ കുടുംബശ്രീ കൂട്ടായ്മകള്‍ അര്‍ഹരെ കണ്ടെത്താന്‍ ശനി ഞായര്‍ ദിവസങ്ങളില്‍ യോഗം ചേരും.
ഇതിനായി ഈ മാസം അവസാനം ജില്ലാ തലത്തില്‍ സര്‍ക്കാര്‍ നേരിട്ട് മേളകള്‍ നടത്തി ഉല്‍പന്നങ്ങള്‍ക്ക് 50ശതമാനമെങ്കിലും ഡിസ്‌കൗണ്ട് നല്‍കുന്ന കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങാനാണ് തീരുമാനം.