150 പഞ്ചായത്തുകളില്‍ ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം

പഞ്ചായത്തുകളിലെ ഇ-ഗവേണന്‍സ് രംഗത്ത് പുതിയ ചുവടുവെയ്പ്പ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് തുടക്കം. സംസ്ഥാനത്തെ 150 പഞ്ചായത്തുകളിലാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്‌മെന്റ് സിസ്റ്റത്തിനു
തുടക്കം കുറിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഇന്‍ഫര്‍മേഷന്‍ മിഷന്‍ തയാറാക്കിയ സോഫ്‌റ്റ്വെയര്‍ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200 ലധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിര്‍ദ്ദേശങ്ങളും ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ്‌ഫോമില്‍ നിന്ന് അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഈ സംവിധാനത്തിലൂടെ ലഭ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ സംവിധാനത്തില്‍ അപേക്ഷയോടൊപ്പം നല്‍കിയ ഇ-മെയില്‍ ഐഡിയിലും അപേക്ഷകന്റെ യൂസര്‍ ലോഗിനിലും സേവനങ്ങളും സാക്ഷ്യപത്രങ്ങളും അറിയിപ്പും ലഭ്യമാകും. നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ അറിയിപ്പ് എസ്എംഎസ് ആയി അപേക്ഷകന് ലഭ്യമാകും.

Top