ഉപതെരഞ്ഞെടുപ്പ്; കോഴിക്കോട് 5 വാര്‍ഡുകളില്‍ നാലെണ്ണത്തില്‍ എല്‍ഡിഎഫിന് വിജയം

കോഴിക്കോട്: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡുകളില്‍ നാലെണ്ണത്തില്‍ എല്‍ഡിഎഫിന് ജയം. ചോറോട് പഞ്ചായത്തിലെ കൊളങ്ങാട്ട് താഴെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ചന്ദ്രശേഖരന്‍ ജയിച്ചു. 84 വോട്ടിനാണ് വിജയിച്ചത്.

മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കര നോര്‍ത്ത്, എടത്തുംകര വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. പതിയാരക്കര നോര്‍ത്ത് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ഷിജുവാണ് ജയിച്ചത്. 378 വോട്ടിനായിരുന്നു വിജയം.

എടത്തുംകര വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധു ചാത്തോത്ത് 286 വോട്ടിന് വിജയിച്ചു. സിന്ധു ചാത്തോത്ത് 726, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈജ 442 വോട്ട് നേടി, ബിജെപി സ്ഥാനാര്‍ത്ഥി ഗില്‍ന ബിജു 76 വോട്ടും നേടി.

വില്യാപ്പള്ളി പഞ്ചായത്തിലെ കൂട്ടങ്ങാരം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പത്മനാഭനാണ് വിജയിച്ചത്. 308 വോട്ടിനാണ് വിജയം. പി പത്മനാഭന്‍ 582, യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വാസുദേവന്‍ 202, ബിജെപി സ്ഥാനാര്‍ത്ഥി കെ സി വിനോദന്‍4 274 വോട്ടും നേടി.

ഉണ്ണികുളം പഞ്ചായത്തിലെ നെരോത്ത് വാര്‍ഡിലാണ് യുഡിഎഫ് വിജയിച്ചത്. സ്ഥാനാര്‍ഥി അഹമ്മദ് ജുനൈദ് ഒറവങ്കര 82 വോട്ടിനാണ് നെരോത്ത് വാര്‍ഡില്‍ വിജയിച്ചത്. അഹമ്മദ് ജുനൈദ് ഒറവങ്കര 665, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ അബ്ദുള്‍ ഗഫൂര്‍ 583, സ്ഥാനാര്‍ത്ഥി ബിജെപി എ പി ഷൈനി 55 വോട്ടും നേടി.

Top