തൃശ്ശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ പ്രതിപക്ഷത്തിനെതിരെ സോളാര്‍ കേസ് കുത്തിപ്പൊക്കി കൊണ്ടുവരികയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വേറെ ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിപക്ഷത്തിനെതിരെ സോളാര്‍ കേസ് വീണ്ടും എടുത്തു പ്രയോഗിക്കുകയാണ്. വേറെ ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. വ്യാജഏറ്റുമുട്ടലുകളിലൂടെ ആളുകളെ കൊല്ലുന്നതാണോ സിപിഎമ്മിന്റെ നയം. എപ്പോഴാണ് മാവോയിസ്റ്റുകള്‍ സിപിഎമ്മുകാരുടെ കണ്ണിലെ കരടായി മാറിയതെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ബിനീഷ് കോടിയേരിയുടെ ഒപ്പുണ്ടെന്ന വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നവര്‍ ആരും മേയര്‍ കുപ്പായം ഇട്ടു വരേണ്ടതില്ല. കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്ന് പാര്‍ട്ടിക്ക് അറിയാം. ഇക്കുറി ഒരു കാരണവശാലും വിമതരെ മത്സര രംഗത്തിറക്കാന്‍ പാര്‍ട്ടി അനുവദിക്കില്ല. കമറുദ്ദീന്റെ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകും. കേരള കോണ്‍ഗ്രസുമായും മറ്റു ഘടകക്ഷികളുമായുള്ള സീറ്റ് വിഭജനചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.