തദ്ദേശ തെരഞ്ഞെടുപ്പ്; പിസി ജോര്‍ജിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

കൊച്ചി: സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റണമെന്ന പി.സി. ജോര്‍ജ് എംഎല്‍എയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഹൈക്കോടതിയെ കോടതിയെ ബോധിപ്പിച്ചു.

കൊവിഡിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേല്‍ ഉള്ള വെല്ലുവിളിയാണെന്നും തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ക്കുമെന്നും പി.സി. ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് പി.സി ജോര്‍ജിന്റെ ആവശ്യം.

Top