ഒമാന്‍: ഇന്‍ഷുറന്‍സ് മേഖലയിലെ സ്വദേശിവത്കരണ നടപടികള്‍ പുരോഗമിക്കുന്നു. 2020 അവസാനം പുറത്തുവിട്ട കണക്കുപ്രകാരം 79 ശതമാനമാണ് ഇന്‍ഷുറന്‍സ് രംഗത്തെ സ്വദേശിവത്കരണം എന്ന് ഒമാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീനിയര്‍തല തസ്തികകളില്‍ 52 ശതമാനമാണ് സ്വദേശിവത്കരണം നടക്കുന്നത്.
മിഡ്‌ലെവല്‍ മാനേജ്‌മെന്റ്, ടെക്‌നിക്കല്‍ തസ്തികകളില്‍ 72 ശതമാനം സ്വദേശിവത്കരണത്തിലെത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. കൂടാതെ ഓപറേഷനല്‍ തസ്തികളില്‍ 86 ശതമാനം സ്വദേശികളെ നിയമിച്ചതായും റിപ്പോര്‍ട്ടിൽ പറയുന്നു
2018ലാണ് ഇന്‍ഷുറന്‍സ് മേഖലയിലെ സ്വദേശിവത്കരണത്തിന് ‘തംകീന്‍’ എന്ന പദ്ധതിക്ക് തുടക്കമിട്ടത്. കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയും തൊഴില്‍മന്ത്രാലയവും ചേര്‍ന്നാണ് ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. ഒമാനില്‍ കൂടുതല്‍ അളവില്‍ മലയാളികള്‍ ജോലി ചെയ്തിരുന്ന മേഖലയാണ് ഇന്‍ഷുറന്‍സ് മേഖല സ്വദേശിവത്കരണ ഫലമായി ജോലി നഷ്ടപ്പെട്ട് നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്.
സ്വദേശികള്‍ക്ക് തൊഴില്‍ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നാഷനല്‍ എംപ്ലോയ്‌മെന്റ് പ്രോഗ്രാമിന്റെ സൂപ്പര്‍വൈസറി കമ്മിറ്റി യോഗം ബൈത്തുല്‍ബര്‍ക്ക കൊട്ടാരത്തില്‍ നടന്നു. സ്വദേശികള്‍ക്ക് ജോലി ഉറപ്പുവരുത്തുന്നതിലെ വെല്ലുവിളികള്‍ സുല്‍ത്താനുമായി ബന്ധപ്പെട്ടവര്‍ ചര്‍ച്ച നടത്തി.