ഫ്ലോറിഡയിലെ തീരത്ത് പ്രത്യക്ഷപ്പെട്ട “അജ്ഞാത വസ്തു” കണ്ട് ഞെട്ടി നാട്ടുകാരും പൊലീസും

ന്യൂയോര്‍ക്ക്: യുഎസിലെ ഫ്ലോറിഡ സംസ്ഥാനത്തെ വോലൂസിയ കൗണ്ടിയില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തു നാട്ടുകാരെയും അധികൃതരെയും ഞെട്ടിക്കുന്നു. ഡേടോണ എന്ന കടലോരത്താണ് ഭീമാകാരവും നിഗൂഢവുമായ ഒരു വസ്തു കണ്ടെത്തിയത്.

അജ്ഞാത വസ്തുവിന് ഏകദേശം 80 അടി (24.3 മീറ്റർ) നീളമുണ്ട്. കടൽത്തീരത്ത് പ്രഭാത സവാരിക്ക് എത്തിയവരാണ് ഈ വസ്തു ആദ്യം ശ്രദ്ധിച്ചതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. വേലിയേറ്റസമയത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വസ്തു പൂര്‍ണ്ണമായും തീരത്ത് അടുപ്പിക്കാന്‍ സാധിച്ചില്ലെന്നാണ് വിവരം.

നിഗൂഢമായ വസ്തു മുമ്പ് ഇതേ തീരത്ത് മണലിനടിയിൽ കുഴിച്ചിട്ടിരുന്നുവെന്നും എന്നാൽ നവംബറിൽ നിക്കോൾ ചുഴലിക്കാറ്റ് കടൽത്തീരത്ത് മണല്‍ ഒലിച്ചുപോകുന്ന അവസ്ഥയുണ്ടായപ്പോഴാണ് ഇത് വെളിപ്പെട്ടത് എന്നാണ് കൗണ്ടി ഉദ്യോഗസ്ഥർ ടൈംസിനോട് പറഞ്ഞത്.

ഈ വർഷം ആദ്യം ഇയാൻ, നിക്കോൾ ചുഴലിക്കാറ്റുകൾ വോലൂസിയ കൗണ്ടിയിൽ ആഞ്ഞടിച്ചതിന് ശേഷമാണ് വസ്തു മണലിൽ നിന്ന് പുറത്തേക്ക് നീണ്ടുനിൽക്കാൻ തുടങ്ങിയതെന്ന് വോലൂസിയ കൗണ്ടി വക്താവ് കെവിൻ എ ക്യാപ്റ്റൻ പറഞ്ഞു.

വിദഗ്ധർ അത് എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ നിരവധി ഊഹാപോഹങ്ങളും, ഗൂഢാലോചന സിദ്ധാന്തങ്ങളും ഉയർന്നു. പുരാതനമായ തകര്‍ന്ന കപ്പൽ ഭാഗമാണിതെന്നാണ് പലരും അവകാശപ്പെടുന്നത്. മറ്റുള്ളവർ ഇത് ഒരു പഴയ തുറമുഖത്തിന്റെ ഭാഗമാണെന്നും പറയുന്നു.

‘ഇതൊരു നിഗൂഢതയാണ്. ഇത് ഏതെങ്കിലും തരത്തിലുള്ള പഴയ കപ്പലാണെന്നാണ് പലരും കരുതുന്നത്,” വോലൂസിയ കൗണ്ടി ബീച്ച് സേഫ്റ്റിയുടെ വക്താവ് തമ്ര മാൽഫർസ് ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു. ഞാൻ 25 വർഷമായി ഈ കടൽത്തീരത്ത് ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊന്ന് കാണുന്നതെന്ന് തമ്ര മാൽഫർസ് കൂട്ടിച്ചേര്‍ക്കുന്നു.

ഫ്ലോറിഡ സ്റ്റേറ്റിൽ നിന്നുള്ള ഒരു അണ്ടർവാട്ടർ ആർക്കിയോളജിക്കൽ ടീം ഇത് പഠിക്കാന്‍ സ്ഥലത്ത് എത്തുന്നുണ്ട്

Top