ന്യൂഡല്‍ഹി: സിംഗുവില്‍ കര്‍ഷകര്‍ക്ക് എതിരെ പ്രതിഷേധിച്ചത് നാട്ടുകാരെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. സിംഗുവിലെ പ്രതിഷേധത്തില്‍ ബിജെപിക്ക് പങ്കില്ല. ജനങ്ങള്‍ പ്രതിഷേധിക്കുമ്പോള്‍ ബിജെപിയാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ചെങ്കോട്ടയിലെ അക്രമങ്ങളില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. പ്രതിപക്ഷം അണികളെ മുന്നില്‍ നിര്‍ത്തി അക്രമം അഴിച്ചുവിടുകയാണ്. പ്രസിഡന്റിന്റെ നയപ്രഖ്യാപന സമ്മേളനം ബഹിഷ്‌കരിച്ചത് അപലപനീയമെന്നും മന്ത്രി പറഞ്ഞു. ഇത് ഭരണഘടന ലംഘനമാണ്. പ്രസിഡന്റ് ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമല്ല. കര്‍ഷകര്‍ക്കെതിരെ പ്രതിഷേധിച്ചത് നാട്ടുകാരാണെന്നും ബിജെപിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംഘര്‍ഷമുണ്ടാക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരെന്ന് കിസാന്‍ സഭ നേതാവ് പി കൃഷ്ണപ്രസാദ് ആരോപിച്ചു. സമരത്തിന് കൂടുതല്‍ കര്‍ഷകരെ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.