ദിസ്പുര്‍: ലോക്ക് ഡൗണ്‍ തുടരുന്നതിനിടയില്‍ മേഘാലയ്ക്ക് പിന്നാലെ അസമിലും ഇന്ന് മുതല്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതല്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെ എല്ലാ ദിവസവും ഏഴ് മണിക്കൂറായിരിക്കും പ്രവര്‍ത്തിക്കുക.
അസമില്‍ മദ്യശാലകള്‍ക്ക് പുറമെ ഹോള്‍സെയില്‍ വെയര്‍ഹൗസുകള്‍, ബോട്ടിലിംഗ് പ്ലാന്റുകള്‍, ഡിസ്റ്റിലറികള്‍ ഉള്‍പ്പെടെയുള്ളവയും പ്രവര്‍ത്തിക്കും.
ഉപഭേക്താക്കള്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ജീവനക്കാര്‍ ഉറപ്പ് വരുത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്.
മേഘാലയയില്‍ മദ്യവില്‍പന കേന്ദ്രങ്ങളും നിര്‍മ്മാണ കേന്ദ്രങ്ങളും പകല്‍ 9 മണി മുതല്‍ നാല് വരെയാണ് പ്രവര്‍ത്തിക്കുക.
മദ്യശാലകള്‍ തുറക്കാന്‍ വലിയ സമ്മര്‍ദ്ദമാണ് സര്‍ക്കാരുകള്‍ നേരിടുന്നത്. ബിജെപിയും മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് പാര്‍ട്ടിയും ലോക്ക്ഡൗണ്‍ കാലത്ത് മദ്യശാലകള്‍ അടക്കുന്നതിനെ എതിര്‍ത്തിരുന്നു.
ഒറ്റ കോവിഡ് കേസുകളും മേഘാലയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ അസമില്‍ 29 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ഒരാള്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു.
അതേസമയം കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കെയായിരുന്നു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം രണ്ടാഴ്ചത്തേയ്ക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്.