തിരുവനന്തപുരം: മെയ് മുപ്പതുവരെയുള്ള പരീക്ഷകള്‍ പി.എസ്.സി. മാറ്റിവെച്ചു. രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്.
ഏപ്രില്‍ 16 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒ.എം.ആര്./ ഓണ്‍ലൈന്‍/ ഡിക്ടേഷന്/ എഴുത്തുപരീക്ഷകളുമാണ് മാറ്റിവെച്ചിട്ടുള്ളത്.
സ്ഥലം, സമയം എന്നിവ പുതുക്കിയ പരീക്ഷാതിയതിയോടൊപ്പം അറിയിക്കുമെന്നും ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പി.എസ്.സി. വ്യക്തമാക്കി.